ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, സുവർണനേട്ടവുമായി രോഹിത് ശർമ
ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, സുവർണനേട്ടവുമായി രോഹിത് ശർമ
ബോർഡർ ഗവസ്കർ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ക്യാപ്റ്റനും ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനുമാണ് രോഹിത് ശർമ. എന്താണ് ഈ നേട്ടമെന്ന് നമുക്ക് പരിശോധിക്കാം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നാ നേട്ടമാണ് രോഹിത് ശർമ ഇന്നത്തെ ദിവസം സ്വന്തമാക്കിയത്. രോഹിത്തിന് മുന്നേ ഒരു ഇന്ത്യൻ ക്യാപ്റ്റനും ഈ നേട്ടം സ്വന്തമാക്കിട്ടില്ല. മാത്രമല്ല ലോകത്തിൽ രോഹിത്തിന് മുന്നേ ഈ നേട്ടത്തിൽ എത്തിയ മൂന്നു ക്യാപ്റ്റൻമാരെയൊള്ളു.
പാകിസ്ഥാന്റെ നിലവിലെ ക്യാപ്റ്റനായ ബാബർ അസമാണ് രോഹിത്തിന് മുന്നേ ഈ നേട്ടത്തിൽ എത്തിയ ക്യാപ്റ്റൻ.മുൻ ശ്രീലങ്കൻ ഇതിഹാസ താരം ദിൽഷനാണ് ഈ നേട്ടത്തിൽ എത്തിയ ആദ്യത്തെ ക്യാപ്റ്റൻ.മുൻ ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റനും ഇതിഹാസ താരവും ഡ്യൂ പ്ലസ്സിസും ക്യാപ്റ്റൻ എന്നാ നിലയിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്.
ToOur Whatsapp Group
Our Telegram
Our Facebook Page